തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിവ് മുഖങ്ങളല്ല ഇപ്പോഴത്തെ ‘ട്രെന്‍ഡ്’. യുവനിരയില്‍ നിന്നും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് എല്ലാ പാര്‍ട്ടികളും രംഗത്തെത്തിച്ചിരിക്കുന്നത്. ഇതില്‍ ഇടതുപക്ഷം ഏറെ മുന്നിലുമാണ്. കൊറോണാക്കാലം കൂടിയായാതിനാല്‍ സോഷ്യല്‍ മീഡിയാ പ്രചരണത്തിലാണ് യുവ സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധചെലുത്തുന്നത്.

അതുകൊണ്ടുതന്നെ വനിതാ സ്ഥാനാര്‍ത്ഥികളില്‍ സൗന്ദര്യം ഒരു ഘടകമായോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ചതും സോഷ്യല്‍മീഡിയാ തന്നെ. ഫോട്ടോഷൂട്ടുകളില്‍ തന്നെ വ്യത്യസ്ത പുലര്‍ത്തിയാണ് സ്ഥാനാര്‍ത്ഥികള്‍ ഞെട്ടിക്കുന്നതും. എന്നാല്‍ നവമാധ്യമങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. പലവിധ ട്രോളുകളിലും ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ നിറയുന്നതായും തെരഞ്ഞെടുപ്പു കമ്മിഷനില്‍ പരാതി നല്‍കുമെന്നും വനിതാ സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ സൗന്ദര്യ മത്സരത്തിലെന്ന പോലെ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയതിനെതിരേയാണ് ട്രോളുകള്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here