10,000 രോഗികള്‍ക്കു സൗകര്യമൊരുക്കി സൗഖ്യം 2018

1

എറണാകുളം: നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ സൗജന്യമായി ഒരുക്കി സൗഖ്യം 2018. തുടര്‍ച്ചയായ അഞ്ചാം തവണയും ഹൈബി ഈഡന്‍ എം.എല്‍.എ മണ്ഡലത്തിലെ സാധാരണക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിയോജന മണ്ഡലത്തിലെ ജനപ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വഴി ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തിയും നേരിട്ടുള്ള രജിസ്‌ട്രേഷന്‍ വഴിയുമാണ് ക്യാമ്പിന്റെ സംഘാടനം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും പൂര്‍ണ്ണ പിന്തുണയോടെ സൗഖ്യം ചാരിറ്റബിള്‍ ട്രസ്റ്റും ഐ.എം.എ കൊച്ചിയുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഹൈബി ഈടന്‍ എം.എല്‍.എ പറഞ്ഞു. 10,000 രോഗികള്‍ക്കുള്ള സൗകര്യമാണ് ഇക്കുറി ക്യാമ്പില്‍ ഒരുക്കിയിരുന്നത്.

 


Loading...

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here