ന്യുഡല്‍ഹി: ‘ഹിന്ദുത്വ’യെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദപിനെ പിന്തുണച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ്. ഖുര്‍ഷിദിന്റെ നിലപാടില്‍ വസ്തുതാപരമായ തെറ്റുണ്ടെന്ന ഗുലാം നബി ആസാദിന്റെ നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി രംഗത്ത്.

ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ് പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിനു വഴിവച്ചത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ്, ബോക്കോഹറം ജിഹാദികളെപോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണെന്ന പുസ്തകത്തിലെ ഭാഗമാണ് വിവാദത്തിനു തിരിതെളിച്ചത്.

ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളില്‍ പ്രധാനിയായ ഗുലാം നബി രംഗത്തെത്തി. തൊട്ടു പിന്നാലെ ബി.ജെ.പി നേതാക്കളും ഇക്കാര്യം ഏറ്റുപിടിച്ചു. നിരവധി നേതാക്കള്‍ ഇരു ചേരികളിലും അണി നിരന്നു. ഒടുവിലാണ് ഖുര്‍ഷിദിനെ അനുകൂലിച്ച് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here