സാജന്‍ സാഗര ഓര്‍മ്മയായിട്ട് 14 വര്‍ഷം

0

കേരളത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ചലച്ചിത്രതാരവും മിമിക്രി കലാകരനുമായ സാജന്‍ സാഗരയുടെ വിയോഗത്തിന് 14 വര്‍ഷം. മുന്നൂറോളം കുള്ളന്‍മാര്‍ അഭിനയിച്ച അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സാജന്‍ സാഗര ശ്രദ്ധേയനായത്.

ഇതേ ചിത്രത്തിലൂടെ അഭിനയജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഗിന്നസ് പക്രുവാണ് സാജന്‍സാഗരയുടെ ഓര്‍മ്മകള്‍ പുതുക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

കേരളത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനായി അറിയപ്പെട്ടിരുന്ന സാജന്‍ സാഗര മിമിക്രി റിഹേഴ്‌സലിനിനിടെ ബഞ്ചില്‍നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റാണ് മരണപ്പെട്ടത്. 2005 സെപ്തംബര്‍ 19 തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ഇരുപത്തൊമ്പതുകാരനായ സാജന്‍ സാഗര വിടപറഞ്ഞത്.

ഓർമപൂക്കൾ 🌹

Guinness Pakru ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 18, 2019

LEAVE A REPLY

Please enter your comment!
Please enter your name here