ഹാദിയയുടെ വീട്ടുതടങ്കല്‍ മാനുഷിക ദുരന്തമെന്ന് സച്ചിദാനന്ദന്‍

0

തിരുവനന്തപുരം: ഹാദിയയുടെ വീട്ടുതടങ്കല്‍ മാനുഷിക ദുരന്തമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. സംഭവത്തില്‍ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഹാദിദയുടെ വീട് സന്ദര്‍ശിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭരണഘടനാ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഹാദിയയുടെ തടവ്.  ഭരണഘടനാ നിഷേധവും സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യ നിഷേധവും ഇക്കാര്യത്തിലുണ്ട്. മൗലികാവകാശ നിഷേധമായി ഇത് കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ലൗ ജിഹാദ് അല്ലെന്നും ജുഡീഷ്യല്‍ ഘര്‍ വാപസിയാണെന്നും ഡോ. ജെ ദേവിക പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here