തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ശബരി ദിവ്യയ്ക്ക് താലി ചാര്‍ത്തി. ഇന്ന് വൈകുന്നേരം തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹ സല്‍ക്കാരം നടക്കും. അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് നാലുമണിമുതല്‍ ആര്യനാട് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here