സ്ത്രീ പ്രവേശനത്തിനൊരുങ്ങി സര്‍ക്കാര്‍, പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക്

0

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി നടപ്പാക്കി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പുന:പരിശോധനാ ഹര്‍ജിയുമായി തന്ത്രി കുടുംബം, പന്തളം രാജകുടുംബം, എന്‍.എസ്.എസ് എന്നിവര്‍ സുപ്രീം കോടതിയിലേക്ക്. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം.

കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്കു വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് ചര്‍ച്ച നടത്തും.

തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. വനിതാ പോലീസിനെ സന്നിധാനത്ത് നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസ് വകുപ്പ് പിന്‍മാറിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മാത്രമാകും ഇത്തരമൊരു നടപടിയിലേക്കു കടക്കുക. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. ഡിജിപിയുമായും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കൂടിക്കാഴ്ച്ച നടത്തും.

പമ്പയില്‍ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. സ്ത്രീകളെത്തി തിരക്കു കൂടുകയാണെങ്കില്‍ മാത്രമേ നിലവിലുള്ള ക്രമീകരണത്തില്‍ മാറ്റം വരുത്താനും വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കാനും നടപടിയെടുക്കുകയുള്ളൂ എന്നും ഉന്നത പൊലിസ് വൃത്തങ്ങളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തന്ത്രി കുടുംബവും പന്തളം രാജകുടുംബാംഗങ്ങളും മുഖ്യമന്ത്രി വിളിച്ച സമവായ യോഗത്തില്‍നിന്ന്് വീട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്‍.എസ്.എസുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷമാണ് ഇത്തരമൊരു തീരുമാനമുണ്ടായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here