മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശബരിമല നട തുറന്നു

0
86

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. ചുമതലകളേറ്റെടുക്കാന്‍ പുതിയ മേല്‍ശാന്തിമാര്‍ സന്നിധാനത്തെത്തി. തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 1000 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി. ശനിയും ഞായറും 2000 പേരെ അനുവദിക്കും. കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നിര്‍ബന്ധമാണ്. പമ്പയിലോ സന്നിധാനത്തോ ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here