മനസുവേദനിച്ച് ഇറങ്ങിയപ്പോയ കണ്ഠരര് മഹേശ്വരരുടെ ദു:ഖം അകറ്റാന്‍ കണ്ഠരര് മോഹനരെ തന്ത്രിയാക്കും

0

ശബരിമല: ശബരിമല സന്നിധാനത്തില്‍ നിന്ന് മനസ്സു വേദനിച്ച് ഇറങ്ങിപ്പോയ പ്രധാനിയായ, അയ്യപ്പന്റെ സേവനകന്റെ ദു:ഖം അകറ്റാന്‍ കണ്ഠരര് മോഹനരെ ശബരിമല തന്ത്രിയാക്കുന്നു. കണ്ഠരര് മോഹനരെ തന്ത്രിയായി നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ദേവപ്രശ്‌ന ചര്‍ച്ചയില്‍ വ്യക്തമാക്കി.

മനസ്സു വേദനിച്ച് ഇറങ്ങിപ്പോയ പ്രധാനിയായ, അയ്യപ്പന്റെ സേവനകന്റെ ദു:ഖം ശബരിമലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇതിന്റെ ഫലമായി ചില അനിഷ്ടങ്ങള്‍ ഉണ്ടാകുന്നുവെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം ദേവപ്രശ്‌നം നടത്തുന്ന ദൈവജ്ഞന്‍ കൂടിയായ പത്മനാഭ ശര്‍മ്മ ദേവസ്വം ബോര്‍ഡ് അധികൃതരെ ധരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ആ വ്യക്തി ശബരിമലയിലെ മുതിര്‍ന്ന തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരാണെന്ന് വ്യക്തമായത്. അദ്ദേഹത്തിനുണ്ടായിരുന്ന ആഗ്രഹം തന്റെ മകനായ കണ്ഠരര് മോഹനരെ ശബരിമല തന്ത്രിയാക്കണമെന്നതായിരുന്നു. പക്ഷേ അത് നടന്നില്ല. അതില്‍ അദ്ദേഹം ഏറെ ദു:ഖിതനായിരുന്നുവെന്ന് തുടര്‍ന്ന് നിജസ്ഥിതി വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് രാജീവര് പ്രശ്‌ന വേദിയില്‍ പറഞ്ഞു.

വിഷയത്തില്‍ പരിഹാരം കാണുന്നതിനായി കണ്ഠരര് മോഹനരെ തന്ത്രിയാക്കുന്നതില്‍ എതിര്‍പ്പോ, ബുദ്ധിമുട്ടോ ഉണ്ടോയെന്ന് ദേവസ്വം പ്രസിഡന്റിനോടും അംഗങ്ങളോടും പത്മനാഭ ശര്‍മ്മ ചോദിച്ചു. തുടര്‍ന്നാണ് കണ്ഠരര് മോഹനരെ തന്ത്രിയാക്കുന്നതില്‍ ബോര്‍ഡിന് എതിര്‍പ്പില്ലെന്ന് എ.പത്മകുമാര്‍ വ്യക്തമാക്കിയത്.

പതിനെട്ടാം പടിയുടെ മേല്‍ക്കൂര പൊളിയ്ക്കണമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തലുണ്ടായി. ഇത് വാസ്തു ശാസ്ത്ര വിധിപ്രകാരമുള്ള നിര്‍മ്മാണമല്ലെന്നാണ് വിധി. മദ്യപിച്ചെത്തുന്നവരുടെ സാന്നിദ്ധ്യം ശബരിമലയിലുണ്ട്. ഇത് ക്ഷേത്രത്തില്‍പല ദോഷങ്ങള്‍ക്കും കാരണമാകുന്നു. തിരുവാഭരണ മാലകള്‍ എല്ലാം അയ്യപ്പന് ചാര്‍ത്തുന്നതിലും വീഴ്ച കണ്ടു. പന്തളം രാജകൊട്ടാരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദേവസ്വം ബോര്‍ഡും കൊട്ടാരവും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദേശം ഉണ്ടായി.

തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ ശബരിമലയില്‍ വരാത്തത് പരിഹരിക്കണം, ശബരിമലയില്‍ ആദിവാസി വിഭാത്തിന് തലമുറകളായി കൊടുത്തിരുന്ന അവകാശവും അംഗീകാരം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും ദേവ്രപശ്‌നത്തിന്റെ ഭാഗമായി ഉണ്ടായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here