ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാകേഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കമിംഗ് കേരളാ ചീഫ് എഡിറ്ററുമായ രാകേഷ് ആര്‍.നായര്‍ (30) അന്തരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശിയാണ്.

കാലുതെറ്റി വീണതിനെ തുടര്‍ന്ന് തിരുവല്ലയിലെ വീട്ടില്‍ ഏതാനും ദിവസമായി വിശ്രമത്തിലായിരുന്നു. പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മരണശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണ്. രാകേഷ് അവിവാഹിതനാണ്.

രാകേഷിന്റെ ആകസ്മിക വേര്‍പാടില്‍ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here