കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടു, വധുവിനു 10 ലക്ഷം നഷ്ടപരിഹാരം പിഴ വിധിച്ച് പഞ്ചായത്ത്, കേസെടുത്ത് പോലീസ്

ജയ്പൂര്‍ | കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ട നവവധുവിനു പത്തു ലക്ഷം രൂപ പിഴ ചുമത്തി ഗ്രാമപഞ്ചായത്ത്. വധുവിന്റെ പരാതിയില്‍ വരനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹനത്തിനു മുമ്പ് യുവതിയെ പീഡിപ്പിച്ച അയല്‍വാസിക്കെതിരെയും അന്വേഷണം സജീവമാക്കി.

രാജസ്ഥാനിലെ ഗോത്രവര്‍ഗമായ സാന്‍സി വിഭാഗത്തില്‍ നിലനില്‍ക്കുന്ന അനാചാരമാണ് ‘കുക്കടിപ്രത’ എന്ന പേരിലുള്ള കന്യകാത്വ പരിശോധന. വിവാഹത്തെ അടുത്ത നിവസമായ മേയ് 11നു തന്നെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയെന്നു വധു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉച്ചയോടെ പരിശോധനയില്‍ പരാജയപ്പെട്ടു. ചര്‍ച്ചകളും കൂടിയാലോചനകളും രാത്രിവരെ തുടര്‍ന്നു. ഭയന്നു വിറച്ചിരുന്ന തന്നെ രാത്രിയോടെ ഭര്‍ത്തൃവീട്ടുകാര്‍ മര്‍ദ്ദിച്ചുവെന്നും വധു പറയുന്നു.

വിവാഹത്തിനു മുമ്പ് താന്‍ അയല്‍വാസിയുടെ പീഡനത്തിനു ഇരായിരുന്നുവെന്നും ഇതില്‍ പോലീസ് കേസ് നിലവിലുണ്ടെന്നും ഭര്‍തൃവീട്ടുകാരെ അറിയിച്ചിട്ടും പീഡനം തുടര്‍ന്നു. ഗ്രാമപഞ്ചായത്ത് വിഷയം ചര്‍ച്ച ചെയ്യുകയും വധുവിനും കുടുംബത്തിനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ചുമത്തുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here