ന്യുയോര്‍ക്ക്: രാജാരവിവര്‍മ്മയുടെ ചിത്രമായ ‘തിലോത്തമ’യെ അജ്ഞാതര്‍ ലേലത്തില്‍ പിടിച്ചു. തിലോത്തമയ്ക്ക് 3.9 കോടി രൂപയാണ് മതിപ്പുവില നിശ്ചയിച്ചിരുന്നത്. ലേലം കടുത്തതോടെ പേരുവെളിപ്പെടുത്താത്ത മൂന്നുപേര്‍ 5.17 കോടി നല്‍കി ചിത്രം സ്വന്തമാക്കുകയായിരുന്നുവെന്ന് ലേലക്കമ്പനിയായ സോത്ബി അധികൃതര്‍ പറയുന്നു.

സുന്ദയെന്നും ഉപസുന്ദയെന്നും പേരുള്ള അസുരസഹോദരങ്ങളെ വധിക്കാന്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം തിലോത്തമയെന്ന അപ്‌സരസുന്ദരിയെ വിശ്വകര്‍മ്മാവ് സൃഷ്ടിച്ചുവെന്നതാണ് പുരാണകഥ. അവര്‍ രണ്ടുപേര്‍ക്കുമൊഴികെ മറ്റാര്‍ക്കും അസുരസഹോദരന്മാരെ കൊല്ലാനാകുമായിരുന്നില്ല. വിന്ധ്യപര്‍വ്വതത്തിലിരുന്ന അസുരന്മാര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട സുന്ദരിയായ തിലോത്തമയെ കണ്ട് ഭാര്യയാക്കാന്‍ ആഗ്രഹിച്ച ഇരുവരും പരസ്പരം പോരടിച്ച് മരണപ്പെട്ടെന്ന കഥാസന്ദര്‍ഭമാണ് രവിവര്‍മ്മച്ചിത്രം തിലോത്തമയുടെ പശ്ചാത്തലം.

LEAVE A REPLY

Please enter your comment!
Please enter your name here