കാലവര്‍ഷം വീണ്ടും കനക്കുന്നു, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: കാലവര്‍ഷം വീണ്ടും കനക്കുന്നു. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളില്‍ ഈ മാസം 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ചവരെയും പത്തനംതിട്ടയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കര്‍ണ്ണാടകം മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദപാത്തി നിലവിലുണ്ട്. കര്‍ണ്ണാടക തീരത്തും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനമാണ് കേരളത്തില്‍ വീണ്ടും മഴക്ക് വഴി വച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കാനും ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ആശങ്കപ്പെടേണ്ടെ സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here