തിരുവവന്തപുരം: കവിയും അധ്യാപകനും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, കുമാരനാശാന്‍ ആവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുള്ള പുതുശ്ശേരി സ്വാതന്ത്യ സമരകാലം മുതല്‍ മലയാള വിപ്ലവസാഹിത്യത്തിനു ദിശാബോധം നല്‍കാന്‍ പരിശ്രമിച്ച കവിയാണ്. നാല്‍പതുകളില്‍ കവിതയിലേക്കും കലയിലേക്കും പടര്‍ന്നുകയറിയ ഇടതു ചിന്താധാരകളുടെ വക്താവായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കബിലെ വള്ളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശേരില്‍ ജാനകിയമ്മയുടെയും മകനായി ജനിച്ചു. 1948 ല്‍ ഇരുപതാം വയസില്‍ ആദ്യ കവിതാ സമാഹാരമായ ഗ്രാമീണ ഗായകന്‍ പുറത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here