പി.എസ്.സി. ‘ചരിത്രം’ രചിക്കും; വിവരങ്ങളുള്ളവര്‍ക്ക് സഹകരിക്കാം

0
കേരള പബ്‌ളിക് സര്‍വ്വീസ് കമ്മിഷന്റെ ചരിത്രരചനയിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് പുസ്തകരചനയില്‍ സഹായിക്കാം. പി.എസ്.സിയുടെ സമ്പൂര്‍ണ്ണ ചരിത്രമാണ് തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ, അവ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളോ അമൂല്യഫോട്ടോകളോ കൈവശമുള്ളവര്‍ക്ക് ഗ്രന്ഥരചനയില്‍ ഉള്‍പ്പെടുത്താനായി അവ കൈമാറാവുന്നതാണ്. വിശേഷാല്‍ പതിപ്പുകള്‍, ഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങി പി.എസ്.സിയുമായി ബന്ധപ്പെട്ട എന്തുവിവരവും പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ കൈമാറാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2546270

Loading...

LEAVE A REPLY

Please enter your comment!
Please enter your name here