ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് സ്റ്റൈലിഷായി ഡിസൈന്‍ ചെയ്ത ഒരു പാന്‍റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏതോ വസ്ത്ര പ്രദര്‍ശന മേളയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. ധാരാളം ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് സമീപത്താണ് ചാക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത പാന്റും വച്ചിരിക്കുന്നത്.

ആംഗിള്‍ ലെങ്ത് സ്റ്റൈലില്‍ പലാസോ മോഡലില്‍ ഡിസൈന്‍ ചെയ്ത പാന്‍റില്‍ ചാക്കിലെ എഴുത്തുകളെല്ലാം കാണാം. പുറകുവശത്ത് പോക്കറ്റുകള്‍ ഉള്‍പ്പടെ നല്‍കിയിട്ടുള്ളതും കാണാം. പാന്‍റിന്‍റെ മുകള്‍വശത്തായി പ്രൈസ് ടാഗും തൂക്കിയിട്ടുണ്ട്. ചിത്രം വൈറലായതോടെ രസകരമായ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. വീട്ടിലുള്ള അമ്മ ഈ പാന്‍റ് കാണാതെയിരിക്കട്ടെ എന്നും കണ്ടാല്‍ പഞ്ചസാര ചാക്ക് ഉള്‍പ്പടെ കാണാതെ പോകുമെന്നും ഒരാള്‍ പറയുന്നു. ഇവ ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന ചര്‍മ്മ പ്രശ്നങ്ങളെ കുറിച്ചും ചിലര്‍ സൂചിപ്പിച്ചു.

അടുത്തിടെ ബസ്മതി അരിയുടെ ചാക്ക് കൊണ്ട് സ്റ്റൈലിഷ് ബാഗ് തയ്യാറാക്കിയ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.  ഒരു ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ബാഗിന്റെ പരസ്യം പുറത്തുവന്നത്. നാലര കിലോഗ്രാം അരിയുടെ ചാക്കാണ് സിബ്ബെല്ലാം പിടിപ്പിച്ച് കിടിലന്‍ ബാഗാക്കി 1100 രൂപയ്ക്ക് വില്‍പനയ്ക്ക് വച്ചത്.
 


LEAVE A REPLY

Please enter your comment!
Please enter your name here