റോം: തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യ പദവിയില്‍… മഹോളി ഫാമിലി സന്യാസി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയടക്കം അഞ്ചു പേരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യ ഇനി ആഗോള കത്തോലിക്ക സഭയുടെ ദേവാലയങ്ങളില്‍ ആള്‍ത്താര വണക്കത്തിനു യോഗ്യത.

ആയിരകണക്കിനു പേരെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ചടങ്ങുകളിലാണ് മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കര്‍ദിനാള്‍ ജോണ്‍ ഹെന്‍ഹി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരെയും മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. വി. അല്‍ഫോന്‍സാമ്മ, വി. കുര്യാക്കോസ് ചാവറ ഏഗലിയാസച്ചന്‍, ഏവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവര്‍ക്കു പിന്നാലെയാണ് പട്ടികയില്‍ മറിയം ത്രേസ്യയെത്തുന്നത്.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്ത്യയില്‍ നിന്നുള്ള സംഘത്തെ ചടങ്ങില്‍ നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here