നിഷാ ജോസിനെ ശല്യപ്പെടുത്തിയ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആര് ?

0

കോട്ടയം: ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷാ ജോസിനെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍ ആര് ? നിഷ എഴുതി ജീവിതാനുഭവങ്ങളുടെ സമാഹാരം ‘ ദി അദര്‍ സൈഡ് ാഫ് ദിസ് ലൈഫ്’ കോട്ടയം രാഷ്ട്രീയത്തില്‍ വിവാദം ഉയര്‍ത്തി തുടങ്ങി.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം പുസ്തകത്തില്‍ വിശദീകരിച്ചുകൊണ്ടാണ് നിഷ ‘മീ ടൂ’ പ്രചാരണത്തിന്റെ ഭാഗമാകുന്നത്. വ്യക്തിയുടെ പേരു പരാമര്‍ശിക്കാതെ ചില സൂചനകള്‍ മാത്രമാണ് പുസ്തകത്തിലുള്ളത്. തനിച്ചുള്ള കോട്ടയം യാത്രയ്ക്ക് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി വൈകി എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയ നേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നു വിശദീകരിച്ചു. ട്രെയിനില്‍ കയറിയശേഷം അടുത്ത വന്നിരുന്നു സംസാരം തുടര്‍ന്നു.
സഹികെട്ടപ്പോള്‍ ടി.ടി.ആറിനോട് പരാതിപ്പെട്ടു. ‘ നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരാണ്. ഒടുവിലിത് എന്റെ തലയില്‍ വീഴും…’ ടി.ടി.ആര്‍. യുവാവും അച്ഛനെപോലെയാണെങ്കില്‍ ഇടപെടാന്‍ പേടിയാണെന്ന് വ്യക്തമാക്കി ടി.ടി.ആര്‍. ഒഴിവായി. തിരികെ സീറ്റിലെത്തിയപ്പോഴും ശല്യം തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി കാല്‍പാദത്തില്‍ സ്ഥര്‍ശിക്കുകയും ചെയ്തു. ഒടുവില്‍ അടുത്തു നിന്നു പോകാന്‍ കര്‍ശനമായി ആവശ്യപ്പെടേണ്ടിവന്നുവെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവിനോട് അറിയിച്ചെന്നും പുസ്തകത്തില്‍ പറഞ്ഞുവയ്ക്കുന്നു.
പുസ്തകം പുറത്തുവന്നതോടെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു തുടങ്ങി. ഈ ചോദ്യം കോട്ടയം രാഷ്ടീയത്തില്‍ പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here