9 മാസം പ്രായമുള്ള ഇരട്ടകുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ് ക്രൂരത

0

കോഴിക്കോട്: ഒമ്പതുമാസം പ്രായമുള്ള ഇരട്ടകുട്ടികളുമായി ആശുപത്രിയിലേക്ക് പോകവേ അമ്മയെ പോലീസ് പിടികൂടി. കുട്ടികളുള്ള കാര്യം മറച്ചുവച്ച് കവര്‍ച്ചക്കൂറ്റം ചുമത്തി കോയമ്പത്തൂര്‍ സ്വദേശിനിയെ പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പോലീസിന്റെ കൊടും ക്രൂരതയില്‍ അമ്മ ജയിലിലും കുഞ്ഞുങ്ങള്‍ പുറത്തും.

വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയ കുറ്റത്തിനാണ് അറസ്റ്റ്. കോയമ്പത്തൂര്‍ സ്വദേശിനി ജയ (23)നെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് കഫക്കെട്ടം പനിയുമായതിനാല്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു അറസ്റ്റ്. ഭാര്യയെ അന്വേഷിച്ച് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുഞ്ഞുങ്ങളുമായി നിലവിളിച്ചിരിക്കുന്ന അച്ഛന്‍ മാണിക്യത്തെ ഉദ്യോഗസ്ഥര്‍ ആര്‍.പി.എഫ് സ്‌റ്റേഷനിലെത്തിച്ചു.

മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്റെ ഫോണ്‍നമ്പര്‍ അടങ്ങിയ ഒരു കുറപ്പ് ഇയാളെ ഏല്‍പ്പിച്ചശേഷമായിരുന്നു ജയയെ പോലീസ് കൊണ്ടുപോയത്. ഇവിടെ നിന്നുള്ള അന്വേഷണത്തിലാണ് പോലീസിന്റെ അറസ്റ്റ് വിവിരം പുറത്തുവന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here