തിരുവനന്തപുരം: മഹാശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രത്തിലെ ഉത്സവം പോലീസ് തടഞ്ഞു. നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രത്തിലെ ഉത്സവപരിപാടികളാണ് പോലീസ് നോട്ടീസ് നല്‍കി വിലക്കിയത്.

ക്ഷേത്ത്രില്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയ സ്ത്രീകളെ മടക്കി അയക്കുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ പരാതിയിലാണ് നടപടിയെന്നാണ് നെയ്യാര്‍ഡാം പോലീസിന്റെ നിലപാട്. ജലവകുപ്പിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇരിക്കുന്ന വസ്തുവിലാണ് കുന്നില്‍ മഹാദേവക്ഷേത്രമുള്ളതെന്നും അവിടെ ഉത്സവ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നുമാണ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് വ്യാഴാഴ്ച നല്‍കിയ നോട്ടീസില്‍ പറയുന്നത്.

എന്നാല്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. അതിനിടെയുണ്ടായ പോലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here