ശിവസേനയുടെ സദാചാര ഗുണ്ടായിസം: നിയമസഭ പ്രക്ഷുബ്ദം, മറൈന്‍ ഡ്രൈവില്‍ സമരചൂട്

0
2

തിരുവനന്തപുരം/കൊച്ചി: നിയമസഭയെ പ്രക്ഷുബ്ദമാക്കി ശിവസേനയുടെ സദാചാര ഗുണ്ടായിസം. പ്രതിപക്ഷവും ഭരണപക്ഷവും നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ നടപടികള്‍ താല്‍ക്കാലിമായി നിര്‍ത്തിവച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സമ്മതിച്ചു.

അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്നു കാര്യങ്ങള്‍ ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ പോര്‍വിളിയിലേക്ക് നീങ്ങുകയായിരുന്നു. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തുവെന്ന് സംശയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഒച്ചപ്പാടുണ്ടാക്കി. നടക്കുന്നതെല്ലാം നാടകമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിയുശട സീറ്റിന് അടുത്തെത്തി ബഹളം വയ്ക്കുകയായിരുന്നു.

അതേസമയം, ലോക വനിതാ ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഇന്നു വൈകുന്നേരം രണ്ടാം ചുംബന സമരത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്. സ്‌നേഹ ഇരിപ്പു സമരം നടത്തുമെന്ന് എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here