കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ (73) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി.

പത്താമുദയത്തില്‍ ഗാനരചന നിര്‍വഹിച്ചുകൊണ്ടാണ് 1985 ല്‍ അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തേക്കു പ്രവേശിച്ചത്. തപസ്യ കലാസാഹിത്യവേദിയുടെ പ്രസിഡന്റായിരുന്നു. അഞ്ഞൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗുരുപൗര്‍ണമിയെന്ന കാവ്യ സമാഹരണത്തിനു 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാവരും അദ്ദേഹത്തെ തേടിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here