ഉച്ചയ്ക്കലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നേരെ പോയത് രാജ്പതിലെ ‘ഹുനാര്‍ ഹത്തി’ലേക്കാണ്. ലിറ്റി ചോഖ എന്ന ഭക്ഷണം കഴിക്കുന്ന ചിത്രം പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഘണ്ട് തുടങ്ങിയവിടങ്ങിലെ പ്രസിദ്ധമായ ആഹാരമാണ് ലിറ്റി ചോഖ. ലിറ്റി ചോഖയ്ക്കു പുറമേ കുല്‍ഹാര്‍ ചായയും കുടിച്ചശേഷമാണ് അപ്രതീക്ഷിത സന്ദര്‍ശനം അവസാനിപ്പിച്ചത്. മണ്‍പാത്രത്തില്‍ വിതരണം ചെയ്യുന്ന 20 രൂപ വിലയുള്ള ചായയാണ് കുല്‍ഹാര്‍ ചായ. 120 രൂപയാണ് ഭക്ഷണങ്ങള്‍ക്കായി പ്രധാനമന്ത്രി നല്‍കിയത്.

മിനിസ്റ്ററീസ് ഓഫ് മൈനോററ്റി അഫയേഴ്‌സാണ് ഹുനാര്‍ ഹത്ത് എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 23വരെയാണ് പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടുള്ളവര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 50 ശതമാനത്തോളം പേര്‍ വനിതകളാണെന്നുള്ളതും പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here