അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര

0
3

ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രത്യേക പ്രസ്താവനയിലൂടെയാണ് ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’യുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. കോടതി നിര്‍ദേശപ്രകാരം ക്ഷേത്രനിര്‍മ്മാണത്തിന് പദ്ധതി തയാറാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ട്രസ്റ്റ് രൂപീകരണത്തിനു തീരുമാനിച്ചത്. ക്ഷേത്രം നിര്‍മ്മിക്കാനുള്ള സ്ഥലവും അതിന്റെ ചുറ്റുപാടുമുള്ള 70 ഏക്കറോളം സ്ഥലം ട്രസ്റ്റിനു കൈമാറുമെന്നാണ് സൂചന. സുന്നി വഖഫ് ബോര്‍ഡിന് പള്ളി നിര്‍മ്മിക്കാനുള്ള അഞ്ച് ഏക്കര്‍ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here