ഉല്ലസാക്കുറവ് പരിഹരിക്കാന്‍ പബ്ബുകള്‍: വ്യത്യസ്തനായ പിണറായിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

0
16

സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിയമസഭയില്‍ പിണറായി വിജയന്‍ വാചാലനായത് കണ്ട മലയാളിക്ക് മിണ്ടാട്ടംമുട്ടിയിരിക്കയാണ്. ഇത്രയും മികച്ച മനോഭാവമുള്ള മുഖ്യനെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവയ്ക്കപ്പെടുന്ന അഭിപ്രായം. രാത്രിയില്‍ േജാലി കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഒന്നുല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള സൗകര്യം കേരളത്തിലില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞുവച്ചത്. ഇതിനുവേണ്ടി പബ്ബുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നതും. രൂക്ഷമായ ഭാഷയില്‍ വി.ഡി. സതീശനുള്‍പ്പെടെ വളരെക്കുറിച്ചു േനതാക്കള്‍ മാത്രമാണ് പ്രതികരിച്ചത്. ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഇടതുപക്ഷം കൊണ്ടുവരുന്ന പബ്ബുകള്‍ക്കുപിന്നാലെ ഡാന്‍സ്ബാറുകള്‍ കൂടി വരുമെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.

സമൂഹത്തിന്റെ വിവിധകോണുകളില്‍നിന്നും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല. നടന്‍ ജോയ്മാത്യു പതിവുപോലെ പിണറായിയെ ട്രോളി. ഇങ്ങിനെയൊക്കയാണ് നവോത്ഥാനം കൊണ്ടുവരികയെന്നും മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്നുമാണ് ജോയ്മാത്യു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ ഇതിനെതിരേയും പിണറായി വിജയനെ പിന്‍തുണച്ചും നിരവധിപേരാണ് കമന്റിടുന്നത്.

https://www.facebook.com/JoyMathew4u/posts/1382071445285691?__tn__=-R


ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ !
മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും
അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക
ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here