വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന്

0

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സു​റി​യാ​നി സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം നൂ​റാം വ​യ​സി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഇ​ന്ന് തി​രു​വ​ല്ല​യി​ൽ ന​ട​ക്കും.
ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മാ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണു 11.30നു ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന്മ​ശ​താ​ബ്ദി ആ​ശം​സാ പ​രി​പാ​ടി​ക​ൾ. മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി എ​ൽ.​കെ. അ​ഡ്വാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പൊ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്യ​സ​ബാ ഉ​പാ​ധ്യ​ക്ഷ​ൻ പ്രൊ​ഫ. പി.​ജെ. കു​ര്യ​ൻ, ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​തി​നി​ധി ബെ​യ്റൂ​ട്ട് ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ക്ലീ​മി​സ് ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പോ​സ്റ്റ​ൽ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ത​പാ​ൽ ക​വ​റി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടു​മ​ണി​ക്കു തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളു​ണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here