കോട്ടയം: കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാർക്കൊപ്പം യേശു അന്ത്യ അത്താഴം കഴിച്ചതിെൻറ ഒാർമ പുതുക്കി ലോകമെങ്ങും ക്രൈസ്തവർ ഇന്ന് പെ​സ​ഹാ ആചരിക്കുന്നു. പീഡാനുഭവത്തിന് മുന്നോടിയായി ക്രിസ്തു ശിഷ്യരുടെ പാദങ്ങൾ കഴുകിയതിന്‍റെയും അന്ത്യ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചതിന്‍റെയും ഓർമപുതുക്കലാണ് പെ​സ​ഹാ.

ദേവാലയങ്ങളിൽ ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. ഇന്നു വൈകുന്നേരംവരെ ദേവാലയങ്ങളിൽ ആരാധനയും പീഢാനുഭവ അനുസ്മരണത്തിന് ഒരുക്കമായുള്ള പ്രാർഥനകളും നടത്തും. പെ​സ​ഹാ ആചരണത്തെ അനുസ്മരിച്ച് ഇന്നു വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളിൽ പെ​സ​ഹാ ഭക്ഷണം അഥവാ കുരിശപ്പം തയാക്കി മുറിച്ച് പങ്കുവയ്ക്കും.

നാളെ ദേവാലയങ്ങളിൽ ദുഃഖവെള്ളി തിരുകർമങ്ങളും പീഡാനുഭവ വായനയും കുരശിന്‍റെ വഴി പ്രാർഥനകളും നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here