ചലച്ചിത്ര മേള നടത്താം, സര്‍ക്കാര്‍ പണം നല്‍കില്ല

0

തിരുവനന്തപുരം: സര്‍ക്കാര്‍ പണം നല്‍കാതെ, ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കാന്‍ അനുമതി. മന്ത്രി എ.കെ ബാലന്‍ ഇത്തരമൊരു നിര്‍ദേശം അറിയിച്ചതിന് പിന്നാലെ രാജ്യാന്തര ചലച്ചിത്ര മേളക്ക് മുഖ്യമന്ത്രിയുടെ അനുമതി.

സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താമെന്ന് മുഖ്യമന്ത്രി ചലചിത്ര അക്കാദമിയെ അറിയിച്ചു. ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്‌ക്കാരിക വകുപ്പും പണം കണ്ടെത്തണം. മന്ത്രി എ.കെ ബാലന്‍ അക്കാദമി അംഗങ്ങളുമായി 26ന് നടത്തുന്ന ചര്‍ച്ചയിലായിരിക്കും തീയതി തീരുമാനിക്കുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here