പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

0

തിരുവനന്തപുരം: ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (87) അന്തരിച്ചു. ഭാഷാ ശുദ്ധി ലക്ഷ്യമിട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1931 ഓഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയിലായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് എം.എ മലയാളം ഒന്നാം റാങ്കോടെ പാസായി. യൂണിവേഴ്‌സിറ്റി കോളജയില്‍ അധ്യാപകനായിരിക്കെ 1987ല്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞു. കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം തുടങ്ങിയവയില്‍ അംഗമായിരുന്നു. കെ.എന്‍. ഗോമതിയമ്മയാണ് ഭാര്യ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here