കോഴിക്കോടിനെ മറികടന്ന് പാലക്കാട് കിരീടം ഉയര്‍ത്തി

0

ആലപ്പുഴ: കോഴിക്കോടന്‍ ആധിപത്യത്തിന് വിരാമം. 59ാമത് സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ കലാകിരീടം ഉയര്‍ത്തി പാലക്കാട്. പന്ത്രണ്ട് വര്‍ഷത്തെ കോഴിക്കോടിന്റെ കിരീട നേട്ടത്തിന് തടയിട്ടാണ് 930 പോയിന്റോടെ പാലക്കാട് കിരീടം കൊണ്ടുപോകുന്നത്. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശൂര്‍ മൂന്നാം സ്ഥാനത്തും എത്തി. അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് ജില്ലയിലാണ് നടക്കുന്നത്.

പോയിന്റ് നില: 1.പാലക്കാട് 930, 2.കോഴിക്കോട് 927, 3.തൃശൂര്‍ 903


Loading...

LEAVE A REPLY

Please enter your comment!
Please enter your name here