മും​​​ബൈ: കേന്ദ്രമന്ത്രിസഭയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റാന്‍ കാരണമെന്ന് പ​​​ഹ്‌​​​ല​​​ജ് നി​​​ഹ​​​ലാ​​​നി.

സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡ് ചെ​​​യ​​​ര്‍മാ​​​ൻ സ്ഥാ​​​ന​​​ത്തു​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട പ​​​ഹ്‌​​​ല​​​ജ് നി​​​ഹ​​​ലാ​​​നി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​​​​തിരെ രംഗത്തെത്തി. ചി​​​ല സി​​​നി​​​മ​​​ക​​​ള്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ല്‍നി​​ന്നു വ​​​ലി​​​യ സ​​​മ്മ​​​ര്‍ദ​​​മു​​​ണ്ടാ​​​യെ​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം. 2015 ജ​​​നു​​​വ​​​രി 19നാ​​​ണ് അ​​​ദ്ദേ​​​ഹം സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. ഉ​​​ഡ്താ പ​​​ഞ്ചാ​​​ബ്, ബോം​​​ബെ വെ​​​ല്‍വ​​​റ്റ്, എ​​​ന്‍എ​​​ച്ച് 10 തു​​​ട​​​ങ്ങി ലി​​​പ്സ്റ്റി​​​ക് അ​​​ണ്ട​​​ര്‍ മൈ ​​​ബു​​​ര്‍ഖ വ​​​രെ ഒ​​​ട്ടേ​​​റെ ചി​​​ത്ര​​​ങ്ങ​​​ള്‍ക്കു നി​​​ഹ​​​ലാ​​​നി ന​​​ട​​​ത്തി​​​യ സെ​​​ൻ​​​സ​​​റിം​​​ഗ് വ​​​ലി​​​യ ​തോ​​​തി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

ക​​​ബീ​​​ര്‍ ഖാ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത് സ​​​ൽ​​​മാ​​​ൻ​​ഖാ​​​ൻ നാ​​​യ​​​ക​​വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ ‘ബ​​​ജ്റം​​​ഗി ഭാ​​​യ്ജാ​​​ന്‍’ ഈ​​​ദി​​​ന് റി​​​ലീ​​​സ് ചെ​​​യ്യാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചെ​​​ന്ന വ​​​ലി​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണു നി​​​ഹ​​​ലാ​​​നി ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ഹി​​​ന്ദു​​​ത്വ അ​​​ജ​​​ൻ​​ഡ​​​യാ​​​ണോ​​​യെ​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യും ലാഹ്റന്‍ ടി​​​വി​​​ക്കു ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​റ​​ഞ്ഞു. കൂ​​​ടാ​​​തെ പ​​​ഞ്ചാ​​​ബി​​​ലെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​പാ​​​ദി​​​ച്ച അ​​​ഭി​​​ഷേ​​​ക് ചൗ​​​ബേ ചി​​​ത്രം ‘ഉ​​​ഡ്താ പ​​​ഞ്ചാ​​​ബി’​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കാ​​​തി​​​രി​​​ക്കാ​​​ന്‍ ഒ​​​രു കേ​​​ന്ദ്ര​​​മ​​​ന്ത്രാ​​​ല​​​യം​​ത​​​ന്നെ സ​​​മ്മ​​​ര്‍ദം ചെ​​​ലു​​​ത്തി​​​യെ​​​ന്നും നി​​​ഹ​​​ലാ​​​നി വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ബ​​​ജ്റം​​​ഗി ഭാ​​​യ്ജാ​​​ന്‍ ഈ​​​ദി​​​ന് റി​​​ലീ​​​സ് ചെ​​​യ്യ​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​ന്നു ത​​​നി​​​ക്കു ഫോ​​​ണി​​​ലൂ​​​ടെ​​​യാ​​​ണു നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​ന്നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ കേ​​​ന്ദ്ര വാ​​​ര്‍ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ​​​യും മ​​​ക​​​ന്‍ സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​ടെ​​​യും ജീ​​​വി​​​തം​​​പ​​​റ​​​ഞ്ഞ ‘ഇ​​​ന്ദു സ​​​ര്‍ക്കാ​​​ര്‍’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു ക​​​ട്ടു​​​ക​​​ളി​​​ല്ലാ​​​തെ അ​​​നു​​​മ​​​തി ന​​​ല്‍ക​​​ണ​​​മെ​​ന്നു സ്മൃ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍, മാ​​​ര്‍ഗ​​​രേ​​​ഖ​​​ക​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ചു ച​​​രി​​​ത്രം വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്ന രം​​​ഗ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു‌ മാ​​​ത്ര​​​മാ​​​ണു താ​​​ന്‍ നി​​ർ​​ദേ​​ശി​​ച്ച​​തെ​​ന്നും നി​​​ഹ​​​ലാ​​​നി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here