താക്കോല്‍ കളഞ്ഞു; നരസിംഹസ്വാമിയുടെ വിഗ്രഹം തിരികെ പ്രതിഷ്ഠിക്കാന്‍ പൂട്ടുകള്‍ തകര്‍ത്തു

0

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുകഴിഞ്ഞ് നരസിംഹസ്വാമിയുടെ വിഗ്രഹം ശ്രീകോവിലില്‍ തിരികെ പ്രതിഷ്ഠിച്ചത് വാതില്‍ പൂട്ട് തല്ലിതകര്‍ത്ത്.  തെക്കേടത്ത് ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഈ ശ്രീകോവിലിലെ രണ്ടുപൂട്ടുകളുടെയും താക്കോലുകള്‍ കാണാതായി.

തിങ്കളാഴ്ച വൈകിട്ട് നാലിന് ആറാട്ടിനായി ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും ശീവേലി വിഗ്രഹങ്ങള്‍ പുറത്തെടുത്തശേഷം പെരിയശാന്തിമാര്‍ ശ്രീകോവിലുകളുടെ താക്കോലുകള്‍ കാവല്‍ക്കുറുപ്പിനെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
ഇത്തവണയും പെരിയശാന്തിമാര്‍ താക്കോലുകള്‍ കുറുപ്പിനെ ഏല്‍പ്പിച്ചു.

എന്നാല്‍ രാത്രി ഒമ്പതോടെയാണ് തെക്കേടത്ത് ശ്രീകോവിലിന്റെ രണ്ടു താക്കോലുകളും നഷ്ടപ്പെട്ടവിവരം  ശ്രദ്ധയില്‍ പ്പെട്ടത്.  ഒടുവില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം പൂട്ടുതകര്‍ത്ത് വാതില്‍ തുറന്നാണ് നരസിംഹവിഗ്രഹം തിരിച്ചെഴുന്നെള്ളിച്ചു വച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന പുഷ്പാഞ്ജലി സ്വാമിയാരെ അവരോധിക്കുന്ന ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് താക്കോലുകള്‍ കാണാതായതും പൂട്ടുകള്‍ തല്ലിത്തകര്‍ത്തതും.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here