തമിഴ്നടി അഞ്ജലിയുടെ ഹോട്ട് ലുക്കും സ്ത്രൈണത നിറഞ്ഞ കാളിദാസ് ജയറാമിന്റെയും പുത്തന്‍ലുക്കില്‍ ഞെട്ടി ആരാധകര്‍. ‘പാവ കഥകള്‍’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലറിലാണ് ഇരുവരുടെയും മേക്കോവര്‍ ചര്‍ച്ചയായത്. നാലുസംവിധായകരുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി വരുന്ന ചിത്രമാണ് ‘പാവ കഥൈകള്‍’. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. ഗൗതംമേനോന്‍, വിഘ്നേശ് ശിവന്, സുധകൊങ്കാര, വെട്രിമാരന് എന്നിവരുടെ ലഘുസിനിമകളാണ് ‘പാവ കഥൈകള്‍’.
മികച്ച വേഷമാണ് അഞ്ജലിയുടേതും കാളിദാസിന്റെതുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. അഞ്ജലിയുടെ ചിത്രം ഇതിനകം നവമാധ്യമക്കൂട്ടായ്മകളില്‍ തരംഗമാണ്. ലെസ്ബിയന്‍ ബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തിലാണ് അഞ്ജലിയെത്തുന്നത്. സുധകൊങ്കാര സംവിധാനംചെയ്ത ചിത്രത്തിലാണ് കാളിദാസ് ജയറാം വേഷമിട്ടത്. പ്രകാശ് രാജ്, സിമ്രാന്, സായ് പല്ലവി, ഗൗതംമേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.