നൊബേല്‍ ജേതാവിനെ തടഞ്ഞവര്‍ക്ക് എതിരെ കേസ്, ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി

0
14

തിരുവനന്തപുരം: നൊബേല്‍ ജേതാവ് മൈക്കേല്‍ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ്‌ബോട്ട് പണിമുടക്കിന്റെ പേരില്‍ തടഞ്ഞവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബോട്ടുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുളിങ്കുന്ന് പോലീസ് കേസെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മൈക്കേല്‍ ലെവിറ്റ് കേരളത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടികള്‍ പൊതുഭരണ വകുപ്പിനെ അറിയിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവം ഒറ്റപ്പെട്ടതാണെന്നും സാമൂഹിക വിരുദ്ധരാണ് ഹൗസ് ബോട്ട് തടഞ്ഞതെന്നും വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here