നെന്മാറ വേലയുടെ വിജയത്തിന് പ്രത്യുപകാരം ആട് ബലി, പോലീസുകാരുടെ മൃഗബലിയില്‍ അന്വേഷണം

0

പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി നെന്മാറയില്‍ നടത്തി പോലീസുകാര്‍. കൊല്ലങ്കോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തില്‍ നടന്ന മൃഗബലിയെക്കുറിച്ച് അന്വേഷണം തുടങ്ങി.
എപ്രില്‍ മൂന്നിന് നെന്മാറ-വല്ലങ്ങി വേല അനിഷ്ടങ്ങളൊന്നുമില്ലാതെ നടന്നതിനുള്ള വഴിപാടായാണ് ആടിനെ ബലിയര്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 27ന് രാവിലെ 10.30 ഓടെ ക്ഷേത്രത്തിലെത്തിയ ഇരുപതോളം പോലീസുകാര്‍ വൈകുന്നേരത്തോടെയാണ് മടങ്ങിയത്. സി.ഐ., എസ്.ഐ അടക്കമുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തുവത്രേ. പോലീസുകാര്‍ തന്നെയാണ് പൂജ നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ബലി നല്‍കിയ ആടിനെ പാചകം ചെയ്ത് കഴിച്ചശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
മൃഗബലി പതിവായി നടക്കുന്ന ക്ഷേത്രമാണിതെന്നാണ് വിവരം. ആലത്തൂര്‍ ഡിവൈ.എസ്.പി, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എന്നിവരോടാണ് എസ്.പി. പ്രതീഷ് കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here