അത്യാര്‍ത്തിമൂത്ത മനുഷ്യന്റെ പ്രകൃതിചൂഷണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ പ്രളയകാലവുമെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് കേരളത്തെ ഉലച്ച മഹാപ്രളയത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്.

അധിനിവേശക്കാര്‍ എന്തൊക്കെ കൊണ്ടുപോയാലും നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലെന്ന് മേനി നടിച്ചിരുന്ന മലയാളികളെ സ്വന്തം ചെയ്തികളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ് പ്രകൃതി ശ്രമിച്ചതെന്നും മോഹന്‍ലാല്‍ എഴുതുന്നു.

”കുറേക്കൂടി വിനയമുള്ളവരാവാം, സത്യസന്ധരാവാം. പ്രകൃതിയാണ് ഏറ്റവും വലിയ ദൈവമെന്ന് തിരിച്ചറിഞ്ഞ് കൈകൂപ്പാം”- എന്നുകുറിച്ചാണ് ബ്ലോഗ് അവസാനിക്കുന്നത്.

ലാലിന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാന്‍:

LEAVE A REPLY

Please enter your comment!
Please enter your name here