പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഒരു വിഭാഗം

0

ഡല്‍ഹി: 11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. ബാക്കിയുള്ളത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും… എല്ലാ പുരസ്‌കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യുന്ന പതിവ് മാറ്റിയതോടെ 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദത്തില്‍.
ബുധനാഴ്ച നടന്ന റിഹേഴ്‌സലിനിടെ, ചലച്ചിത്ര പ്രവര്‍ത്തകര്‍ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രി സ്മൃതി ഇറാനി നടത്തിയ അനുരഞ്ജന ശ്രമം പരാജയപ്പെട്ടു. പുതിയ പരിഷ്‌കാരമാണിതെന്നും അവാര്‍ഡ് ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്ന് മന്ത്രിയുടെ നിര്‍ദേശവും പ്രശ്‌നം പരിഹരിച്ചില്ല. രാഷ്ട്രപതി പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം കലാകാരന്മാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തെ അറിയിച്ചു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അവാര്‍ഡ് ജേതാക്കള്‍ രാവിലെ യോഗം ചേരും. 14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിനുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here