പ്രത്യേക ‘പദവി’കളൊന്നും വേണ്ട; സോഫ ഉപേക്ഷിച്ച് എല്ലാവര്‍ക്കുമുള്ള കസേരയിലിരുന്ന് നരേന്ദ്രമോഡി

0

പ്രധാനമന്ത്രി നരേന്ദ്രമോഡി റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ പുറത്തുവന്ന വീഡിയോ തരംഗമാകുന്നു. റഷ്യയില്‍ നടന്ന ഒരു ഫോട്ടോസെക്ഷനില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്രമോഡിക്ക് വേണ്ടി ‘പ്രത്യേക’ സോഫ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതുശ്രദ്ധയില്‍പെട്ട മോഡി ഇതുമാറ്റിയിടണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നേട് മറ്റുള്ളവര്‍ക്കെല്ലാം ഇട്ടിരുന്നപോലത്തെ കസേരിയിലിരുന്നാണ് മോഡി ഫോട്ടോ സെക്ഷനില്‍ പങ്കെടുത്തത്.

ഇതിന്റെ വീടിയോ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇതിന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യം ഇന്ന് കാണാനായി. തനിക്ക് ഒരുക്കിയ പ്രത്യേക ക്രമീകരണം ഒഴിവാക്കി റഷ്യയില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒപ്പം കസേര തെരഞ്ഞെടുത്തുവെന്ന് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here