താനറിഞ്ഞ പുരുഷന്മാരെക്കുറിച്ച് നളനി ജമീല ഇനിയെഴുതും

0
വെണ്ണപുരട്ടിയ അനുഭവങ്ങളുടെ കൂടാരമായിരുന്നില്ല നളിനി ജമീലക്ക് ജീവിതം. ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്നുകേള്‍ക്കുന്നതുതന്നെ മലയാളിക്ക് നെറ്റിചുളിക്കാനുള്ള  കാരണങ്ങളിലൊന്നായിരുന്നു. 1995-ല്‍ ആ അനുഭവകഥയറിയാന്‍ വേണ്ടി മാത്രം നെറ്റിചുളിച്ച മലയാളി ആരുമറിയാതെ നെട്ടോട്ടമോടി. ഒരറ്റത്ത് 100 ദിവസംകൊണ്ട് ആറുപതിപ്പുകളിലേക്ക് അച്ചടിയുയര്‍ത്തേണ്ടിവന്നതോടെ ആ നെട്ടോട്ടത്തിന്റെ കഥയും പുറത്തായി.
മലയാളി എക്കാലത്തും ആ മുഖംമൂടിയണിഞ്ഞിട്ടുണ്ട്. ആ മുഖംമൂടിയാണ് നളിനി ജമീലയെന്ന ലൈംഗികത്തൊഴിലാളിയെ എഴുത്തുകാരിയാക്കിയതും. ആദ്യ പുസ്തകമിറങ്ങിയിട്ട് 13 കൊല്ലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനിയും ബാക്കിവച്ചതൊക്കെയും 63-ാം വയസിന്റെ പാകതയോടെ എഴുതുകയാണ് വീണ്ടും. ഇത്തവണ പലമുഖങ്ങള്‍ കാട്ടി തനിക്കുമുന്നിലെത്തിയ പുരുഷന്മാരെക്കുറിച്ചാണെന്നുമാത്രം. പ്രണയമെന്നത്, സ്‌നേഹമെന്നത്, കാമമെന്നത് അറിയാത്ത ആ പുരുഷന്മാരെക്കുറിച്ചാണ് ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ്‌വര്‍ക്കര്‍’ എന്ന പുസ്തകം ഒരുങ്ങുന്നത്. നളിനി ജമീലയുടെ ആ കാഴ്ചപ്പാടുകള്‍ ഇംഗ്ലീഷിലേക്ക്് മൊഴിമാറ്റുന്നത് രേഷ്മ ഭരദ്വാജാണ്. പുസ്തകം ഡിസംബറില്‍ പുറത്തിറങ്ങും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here