തിരുവനന്തപുരം | സംസ്ഥാനത്തു തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂണ്‍ ഒന്നിനു മുമ്പ് കാലവര്‍ഷം എത്തുന്നത്.
എന്നാല്‍, തുടക്കത്തില്‍ കാര്യമായ മഴ ലഭിക്കില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം. ജൂണ്‍ പകുതിയോടെ മഴ ശക്തമാകും. അടുത്ത നാലു ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ജൂണ്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമാത മഴയും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഴയുടെ പശ്ചാത്തലത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.