കൂടുവിട്ട് കൂടുമാറുന്ന പരകായ പ്രവേശം. നടീനടന്മാര്‍ക്ക് അല്‍പനേരത്തേക്കെങ്കിലും കള്ളനോ പോലീസോ കൊലപാതകിയോ രോഗിയോ വൈദ്യനോ ആയിമാറാനാകുന്നതിനെക്കുറിച്ച് മനസുതുറന്ന് മോഹന്‍ലാല്‍. ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന ബോഗ്ഗില്‍ ഇത്തവണ ലാല്‍ കുറിച്ചത് അര്‍ദ്ധനാരീശ്വര സങ്കല്‍പത്തെക്കുറിച്ചും അഭിനേതാവിന്റെ പരകായപ്രവേശത്തെക്കുറിച്ചുമാണ്.

കള്ളനും പോലീസും ആണും പെണ്ണുമെല്ലാം എല്ലാ മനുഷ്യരുടേയും ഉള്ളില്‍ത്തന്നെയുണ്ടെന്നും അത് കണ്ടെത്തി പ്രതിഫലിപ്പിക്കുകയാണ് ഓരോ അഭിനേതാവെന്നും അദ്ദേഹം കുറിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സായി അഭിനയിച്ച ദിലീപിനോടും ജയസൂര്യയോടും ആ അനുഭവത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയ കാര്യവും മോഹന്‍ലാല്‍ വിശദീകരിക്കുന്നു.

പലവിധ അനുഭവങ്ങളാല്‍ പാകപ്പെടുന്ന മനുഷ്യമനസ് ഒടുവില്‍ എത്തിച്ചേരുന്ന ശ്യൂന്യതയെക്കുറിച്ചും ഒന്നിനോടും ആഗ്രഹമോ പരിഭവമോ മത്സരബുദ്ധിയോ ഇല്ലാത്ത മഹാമൗനത്തിലേക്കും എത്തിച്ചേരുമെന്ന് പറഞ്ഞാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here