പിന്തുണ കൂടുമ്പോഴും കന്യാസ്ത്രീകളുടെ സമരത്തെ തള്ളി മിഷണീസ് ഓഫ് ജീസസ്, ബിഷപ്പിന്റെ പീഡനം ലോക്കപ്പ് മര്‍ദനം പോലെയെന്ന് ജേക്കബ് തോമസ്

0

തിരുവനന്തപുരം/കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ ആരോപണങ്ങളും സമരവും തള്ളി മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീകളുശട സമരത്തിനു പിന്നില്‍ ബാഹ്യ ശക്തികളാണെന്നും ഇതേക്കുറിച്ച്് അന്വേഷിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശ്വാസത്തിശനതിരായ സമരമാണിത്.

അതേസമയം, ബിഷപ്പിനെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. കന്യാസ്ത്രീയെ മഠത്തിന്റെ മേലധികാരിയായ ബിഷപ്പ് പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദനം പോലെയാണെന്നും ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണിതെന്നും കേരളം സുരക്ഷിതമാണോ, അരക്ഷിതമാണോയെന്ന് ഇതിലൂടെ വിലയിരുത്തണമെന്നും വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here