വൈകിട്ട് ആറിന് വിജയിയുടെ പുതു ചിത്രത്തിന്റെ ടീസര്‍

ചെന്നൈ: തമിഴ് നടന്‍ വിജയിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ സിനിമയുടെ ടീസര്‍ റിലീസ് ദീപാവലി ദിനമായ ഇന്നു വൈകിട്ട് 6-ന് പുറത്തുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിജയിക്കൊപ്പം വിജയ്‌സേതുപതു കൂടിയെത്തുന്ന ചിത്രം ഡബ്ബിള്‍സ്‌ട്രോങ്ങ് ആകുമെന്നാണ് ആരാധകപ്രതീക്ഷ. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടില്‍ മറ്റ് പുതിയ ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്.

കൊവിഡിനെ തുടര്‍ന്ന അടച്ച തിയേറ്ററുകള്‍ റീ ഓപ്പണ്‍ ചെയ്തതിനെ തുടര്‍ന്നാണിത്. സന്തോഷ് ജയകുമാര്‍ ഒരുക്കുന്ന അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം ഉടന്‍ എത്തും. ഒപ്പം ബിസ്‌കോതു എന്ന മറ്റൊരു ചിത്രവും റിലീസിനൊരുങ്ങിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here