കഥാപ്രസംഗ പരമ്പരക്ക് മാനവീയം വീഥിയിൽ തുടക്കമായി

0
4

തിരുവനന്തപുരം: ‘നമുക്ക് ജാതിയില്ല’ എന്ന ശ്രീനാരായണ ഗുരുവിന്റെ വിളംബരം പ്രമേയമാക്കി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറക്കര സലിം കുമാറിന്റെ ‘നമുക്ക് ജാതിയില്ല’ എന്ന കഥാപ്രസംഗ പരമ്പരയുടെ ആദ്യ അവതരണം മാനവീയം വീഥിയിൽ അരങ്ങേറി. മാനവീയം തെരുവോരത്ത് സജമാക്കിയ വേദിയിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അവതരിപ്പിക്കപ്പെട്ട കഥാപ്രസംഗം മാനവീയം തെരുവിടം കൾച്ചർ കളക്ടീവ്, അക്ഷരം ഓൺലൈൻ എന്നിവരാണ് സംഘടിപ്പിച്ചത്.

സംസ്ഥാനമൊട്ടാകെ നിരവധി വേദികളിൽ ഈ കഥാപ്രസംഗം അവതരിപ്പിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ നിർദ്ദേശാനുസരണമാണ് പ്രസ്തുത പരിപാടിക്ക് തുടക്കമായത്. കഥാപ്രസംഗ പരമ്പരയുടെ ഉദ്ഘാടന യോഗത്തിൽ ഡോ. ജോർജ്ജ് ഓണക്കൂർ, എൻ.രതീന്ദ്രൻ, അയിലം ഉണ്ണികൃഷ്ണൻ, യശോധരൻ, വിനോദ് വൈശാഖി, കെ.ജി.സൂരജ്, അരുൺ ഗോപി എന്നിവർ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here