മുന്‍ഷി വേണു അന്തരിച്ചു

0

തൃശൂർ: സിനിമാ നടനും ചാനല്‍ പരിപാടി ‘മുന്‍ഷി’യിലൂടെ
ശ്രദ്ധേയനുമായ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിൽ ചികിത്സയിലായിരുന്നു. ‘ഹണീ ബി 2’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. കമൽ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ ദിലീപിനൊപ്പം അഭിനയിച്ചായിരുന്നു സിനിമയിൽ തുടക്കം. തിരുവന്തപുരം വഴുതക്കാട് സ്വദേശിയാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here