ഗൂഗിളില്‍ ‘എന്റെ കഥ’യുമായി കമല

0

മലയാള സാഹിത്യത്തില്‍ കൊടുങ്കാറ്റുയര്‍ത്തി കടന്ന
വന്ന മാധവിക്കുട്ടിയുടെ ആത്മകല ‘എന്റെ കഥ’യെ അനുസ്മരിച്ച് ഗൂഗിള്‍. ചരിത്രത്തില്‍ ഇടംപിടിച്ച സംഭവങ്ങളെ അനുസ്മരിപ്പിച്ച് ഗൂഗിള്‍ പേജില്‍ വരുത്തുന്ന മാറ്റമാണ് ഗൂഗിള്‍ ഡൂഡില്‍. ഇന്നത്തെ ഡൂഡിലായി നിറഞ്ഞത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ മുഖമാണ്. മഞ്ജിത്ത് താപ് എന്ന ചിത്രകാരനാണ് ഗൂഗിള്‍ ഡ്യൂഡിലില്‍ മാധവിക്കുട്ടിക്ക് നിറമിട്ടത്.

1973 ഫെബ്രുവരി 1നാണ് മാധവിക്കുട്ടിയുടെ ആത്മകഥ പുറത്തിറങ്ങിയത്. ആത്മകഥയിലെ തുറന്നെഴുത്ത് വന്‍വിവാദകോലാഹലങ്ങളാണ് സൃഷ്ടിച്ചത്. 1999ല്‍ ഇസ്ലാംമതം സ്വീകരിച്ച് കമലസുരയ്യ എന്ന പേരുമാറ്റിയ മാധവിക്കുട്ടി 2009 മെയ് 31 നാണ് അന്തരിച്ചത്. കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചലച്ചിത്രം ആമിയില്‍ നടി മഞ്ജുവാര്യരാണ് കമലയായി വേഷമിടുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ വീണ്ടും വിവാദങ്ങള്‍ നിറയുകയാണ്. റിലീസിങ്ങ് മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച ഹര്‍ജി കോടതിയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here