കവി എം.എന്‍. പാലൂര്‍ അന്തരിച്ചു

0

കോഴിക്കോട്: കവി എം.എന്‍. പാലൂര്‍(86) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. 2013 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

ഉഷസ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കഥയില്ലാത്തവന്റെ കഥയാണ് ആത്മകഥ. ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലി ചെയ്തശേഷം, 1990 ലാണ് അദ്ദേഹം വിരമിച്ചത്. ശാന്തകുമാരിയാണ് ഭാര്യ. മകള്‍ സാവിത്രി.

LEAVE A REPLY

Please enter your comment!
Please enter your name here