തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നൂറിലേറെ സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഒട്ടനവധി ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എഴുപതുകളിലെയും എണ്‍പതുകളിലെയുംം ഹിറ്റ് ഗാനങ്ങളില്‍ വലിയൊരു ഭാഗം അദ്ദേഹത്തിന്റേ തൂലികയില്‍ പിറന്നതാണ്. 81ലും 91ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു രണ്ടു തവണ ലഭിച്ചു.

1970 ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ശബരിമല ശ്രീ ധര്‍മ്മശാസ്താ ചിത്രത്തിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നാലെ സി.ആര്‍.കെ. നായരുടെ ഭജഗോവിന്ദത്തിലെ ബ്രാഹ്‌മമുഹൂര്‍ത്തം എന്നു തുടങ്ങുന്ന ഗാനം രചിച്ചു. എന്നാലിത് റിലീസ് ചെയ്തില്ല. നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമയാബ് അദ്ദേഹം ഗാനമെഴുതിയ റിലീസായ ആദ്യചിത്രം.

പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദങ്ങളാണ്. പ്രസന്നയാണ് ഭാര്യ. സുമനാണ് ഏക മകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here