കഥക്കൂട്ടുകളുടെ രുചിഭേദങ്ങള്‍ വിളമ്പിയ ലോഹിതദാസ് മറഞ്ഞിട്ട് 9 വര്‍ഷം

0

മലയാള സിനിമയില്‍ മനുഷ്യഗന്ധമുള്ള ഒരുപിടി നല്ല ചിത്രങ്ങളും കഥാപത്രങ്ങളും സൃഷ്ടിച്ച കഥാകാരന്‍ ലോഹിതദാസ് മറഞ്ഞിട്ട് ഇന്നേക്ക് 9 വര്‍ഷം. അദ്ദേഹമൊരുക്കിയ കഥക്കൂട്ടുകളിലെ രുചിഭേദങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ കരിയറിലെ എക്കാലത്തെയും നാഴികക്കല്ലുകളായി മാറിയതും. 35 ഓളം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ അദ്ദേഹം 12 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഭൂതക്കണ്ണാടിയയെന്ന ആദ്യ ചിത്രംതന്നെയാണ് അവയില്‍ സംവിധായകനെന്ന നിലയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നതും.

സിബിമലയില്‍ എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയതും ലോഹിതദാസായിരുന്നു. സിബിമലയില്‍ ലോഹി കൂട്ടുകെട്ടില്‍ പിറന്ന എല്ലാ ചിത്രങ്ങളും എക്കാലത്തും മലയാളികളുടെ മനസില്‍ ഇടംപിടിച്ചവയാണ്. 2007 ലെ നിവേദ്യമായിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം. 2009 ജൂണ്‍ 28ന് 54ാം വയസിലായിരുന്നു അദ്ദേഹം ഹൃദയാഘാതംമൂലം മരണപ്പെട്ടത്.

സിനിമാക്കൂട്ടായ്മകളോ താരങ്ങളോ ഒന്നുംതന്നെ ലോഹിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനോ അനുസ്മരണം സംഘടിപ്പിക്കാനോ തയ്യാറായിട്ടുമില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെ ഓര്‍ത്ത് പടമിട്ടിട്ടുണ്ട്. നിവേദ്യത്തിലൂടെ ആദ്യമായി നായികയായ ഭാമയും മറ്റുള്ളവരും നവമാധ്യമക്കൂട്ടായ്മകളില്‍ സജീവമാണെങ്കിലും ലോഹിയെ മറന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here