ലിഗയെ ഇന്ന് സംസ്‌കരിക്കും… ചിതാഭസ്മവുമായി ഇലീസ് നാട്ടിലേക്ക് മടങ്ങും, ലിഗയുടെ ആഗ്രഹം നിറവേറ്റാന്‍

0

തിരുവനന്തപുരം: ലിഗയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും. പൂന്തോട്ടത്തിലെ പുതിയൊരു മരച്ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കണമെന്ന ലിഗയുടെ ആഗ്രഹം നിറവേറും.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനാണ് കുടുംബം ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അതുവേണ്ടെന്ന് തീരുമാനിച്ചു. ലിഗയുടെ സംസ്‌കാരം ഇന്നു വൈകുന്നേരം നാലിന് നശാന്തി കവാടത്തില്‍ നടക്കും.
ലിഗയെ തേടിയുള്ള യാത്രയില്‍ സഹായിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ മടങ്ങും മുമ്പ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒരു ഒത്തുചേരല്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആറിനു വൈകുന്നേരം നടക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ ഇലീസ് ക്ഷണിച്ചിട്ടുണ്ട്.സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ലിഗയുടെ ഓര്‍മകളുമായി മെഴുകുതിരി വെളിച്ചത്തില്‍ ഒത്തുചേരല്‍ നടക്കും.
രണ്ടു മാസം കേരളത്തില്‍ നടത്തിയ തെരച്ചിലിന്റെ വഅനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കും. ലാത്വിയയിലേയും അയര്‍ലന്‍ഡിലെയും സുഹൃത്തുകള്‍ക്ക് പരിപാടി ഇന്റര്‍നെറ്റില്‍ വീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഗീതജ്ഞന്‍ നവീന്‍ ഗന്ധര്‍വ് തന്റെ ആരാധികയ്ക്കായി പാടാന്‍ മുംബൈയില്‍ നിന്ന് എത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here